ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധ ഭീഷണി, അന്വേഷണം സൈബർ പൊലീസിന് 

By Web TeamFirst Published Nov 10, 2022, 10:25 AM IST
Highlights

വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി കോൾ വന്നത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു.

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണി. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസാണ് സൈബർ വിഭാഗത്തിന് കൈമാറിയത്.

ശ്രീനിവാസൻ വധക്കേസിൽ എസ്‍ഡിപിഐയുടെ മുൻ സംസ്ഥാന ഭാരവാഹി അറസ്റ്റിൽ

കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ്  അൻസാർ, പട്ടാമ്പി സ്വദേന്തി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്പതും പ്രതികളാണ് ഇവർ .ഒളിവിൽ കഴിയവേയാണ് പിടിയിലായത്. ആകെ 45 പ്രതികളുള്ള കേസിൽ ഇതുവരെ 34 പേരാണ് അറസ്റ്റിലായത്. 

പാലക്കാട് ശ്രീനിവാസൻ വധം: ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ കൂടി അറസ്റ്റില്‍

 

 

click me!