പാലക്കാട് വിജയിക്കും, മൂന്ന് പഞ്ചായത്തുകളിൽ പ്രതീക്ഷയുണ്ട്, ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകുമെന്ന് പ്രശാന്ത് ശിവൻ

Published : Apr 10, 2026, 11:16 AM IST
Prasant Sivan

Synopsis

നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും. ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകുമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.

പാലക്കാട്: പാലക്കാട് ബിജെപി വിജയിക്കുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും. 3 പഞ്ചായത്തുകളിലും പ്രതീക്ഷയുണ്ട്. ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകുമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. അതേസമയം പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം ഉയർന്നിരുന്നു. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ഒരു വീട്ടിൽ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. 

വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തിയിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവര്‍ത്തകയായ സിമിയുടെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ച് പങ്കുവച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലീ​ഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; `ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും അങ്ങോട്ട് ആവശ്യപ്പെടില്ല'
കശുവണ്ടി അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കും; പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കി