പാലത്തായി പീഡന കേസ് അന്വേഷിക്കാൻ സിബിഐ? പ്രതിയുടെ ആവശ്യത്തിൽ സർക്കാരിന്‍റെയടക്കം അഭിപ്രായം തേടി ഹൈക്കോടതി

By Web TeamFirst Published Jun 15, 2021, 5:53 PM IST
Highlights

പോക്സോ കുറ്റം ചുമത്താനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് പത്മരാജൻ ഹർജിയിലൂടെ പറയുന്നത്

കൊച്ചി: പാലത്തായി പീഡന കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിബിഐയുടെയും സർക്കാറിന്‍റെയും വിശദീകരണം തേടി. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടികാട്ടി  പ്രതി പത്മരാജനാണ് കോടതിയെ സമീപിച്ചത്.

ഒരു പ്രത്യേക രഷ്ട്രീയ വിഭാഗത്തെയും സമൂഹത്തെയും സംതൃപ്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പ്രതി ആരോപിച്ചിട്ടുണ്ട്. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുട്ടി തനിക്കെതിരായ ആരോപണം ഉന്നയിച്ചത്. എന്നാൽ പോക്സോ കുറ്റം ചുമത്താനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് പത്മരാജൻ പറയുന്നത്. രാഷ്ട്രീയ പകപോക്കലും കേസിന് പിന്നിലുണ്ടെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനടക്കം അപേക്ഷ നൽകിയെങ്കിലും  നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പ്രതി പറഞ്ഞിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!