'ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു'; വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

By Web TeamFirst Published Feb 27, 2021, 11:15 AM IST
Highlights

ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്നേഹവുമാണ് പാണക്കാട് കുടുംബത്തിനെന്നും തങ്ങള്‍

മലപ്പുറം: ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനം. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്നേഹവുമാണ് പാണക്കാട് കുടുംബത്തിന്. ക്രൈസ്തവരുടെ ആവശ്യങ്ങള്‍ യുഡിഎഫ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും തങ്ങള്‍ പറഞ്ഞു. 

1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയാണ് അത് മുസ്ലിം പള്ളിയാക്കി പ്രസിഡന്‍റ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്. ഓര്‍ത്തഡോക്സ് ക്രിസ്‍ത്യന്‍ കത്രീഡലായിരുന്ന ഹാഗിയ സോഫിയ 1453 -ലെ ഓട്ടോമന്‍ ഭരണകാലത്ത് മുസ്ലിം പള്ളിയാക്കി. 

പിന്നീട് 1934ല്‍ പള്ളി മ്യൂസിയമാക്കി മാറ്റി. കോടതി വിധിയെ തുടര്‍ന്ന് വീണ്ടും മുസ്ലിം പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഇത് വീണ്ടും പള്ളിയാക്കിയതില്‍ എതിര്‍പ്പുകള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.

click me!