പനമരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published : Sep 20, 2021, 04:26 PM ISTUpdated : Sep 20, 2021, 04:44 PM IST
പനമരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Synopsis

വൃദ്ധദമ്പതികളെ കൊല്ലാൻ ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ അർജുന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കൽപ്പറ്റ: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പനമരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ അയൽവാസിയായ അർജുൻ അറസ്റ്റിലായത്. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. 

പനമരം പ്രതി അർജുൻ കുടുങ്ങിയത് പൊലീസിന്റെ ഭാഗ്യപരീക്ഷണത്തിൽ; ആത്മഹത്യാശ്രമവും ഫോറൻസിക് റിപ്പോർട്ടും തുണയായി

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതി  നൽകിയ മൊഴി. നെല്ലിയമ്പത്ത് സമീപകാലത്തുണ്ടായ മോഷണ കേസുകളിൽ അർജുന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വൃദ്ധദമ്പതികളെ കൊല്ലാൻ ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ അർജുന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിയുടെ ദയനീയത വിവരിച്ചുള്ള മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ കരീമിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി