ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവം, പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

Published : Sep 13, 2026, 09:17 PM IST
kerala police vehicle - panchaloha idol stolen from temple in thrissur suspect identified

Synopsis

കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ കുന്നംകുളം പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ കുന്നംകുളം പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. നിലവിൽ സിസിടിവി ദൃശ്യങ്ങളും മോഷ്ടാവിന്‍റെ മുൻകാല ചരിത്രവും സമീപ ജില്ലകളും കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായി അന്വേഷണം നടത്തിയത്. കുന്നംകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ സാജു പി എബ്രഹാമിന്‍റെ മേൽനോട്ടത്തിലാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോലീസ് കിലോമീറ്ററുകളോളം യാത്ര നടത്തിയതായാണ് വിവരം.

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നംകുളം തെക്കേപ്പുറം മാകാലികാവ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ലക്ഷങ്ങൾ വിലവരുന്നതും 66 വർഷത്തിലധികം പഴക്കമുള്ളതുമായ പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയിട്ടുള്ളത്. പ്രൊഫഷണൽ മോഷ്ടാക്കളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെ വീണ്ടും ചോദ്യം ചെയ്യും
ആശ്വാസം, സംസ്ഥാനത്ത് ഇന്ന് പവ‍ര്‍കട്ട് ഉണ്ടായേക്കില്ല; 1024 മെഗാ വാട്ട് വൈദ്യുതി ലഭിച്ചു