
പാലക്കാട്: നിലമ്പൂർ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമെന്ന് വ്യാഖ്യാനിക്കരുതെന്ന് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കാലഘട്ടത്തിനനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്തു. അതാണ് നിലമ്പൂരിൽ സംഭവിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ. നിലമ്പൂരിൽ വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിച്ചത്. ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും കോൺഗ്രസ് കൂട്ടുപിടിച്ചു. എൽഡിഎഫിന്റെ വോട്ടുകളിൽ കുറവ് വന്നിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ.
സൂംബ വിവാദത്തിലും പ്രതികരണമുണ്ടായി. സൂംബയെ വിവാദവത്കരിക്കാൻ ആരും ശ്രമിക്കരുത്. കുട്ടികൾക്ക് നല്ലതിനുവേണ്ടിയാണ് സൂംബ നടപ്പാക്കുന്നത്. സർക്കാർ ആരെയും നിർബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നു. ആർഎസ്എസ് നയമാണ് ഗവർണർ നടപ്പാക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam