പന്നിയങ്കര ടോൾ പ്ലാസയിൽ തദ്ദേശവാസികളിൽ നിന്ന് വീണ്ടും ടോൾ പിരിക്കാൻ കരാർ കമ്പനി

Published : Apr 10, 2023, 07:24 AM ISTUpdated : Apr 10, 2023, 07:58 AM IST
പന്നിയങ്കര ടോൾ പ്ലാസയിൽ തദ്ദേശവാസികളിൽ നിന്ന് വീണ്ടും ടോൾ പിരിക്കാൻ കരാർ കമ്പനി

Synopsis

പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത് 2022 മാർച്ച് ഒമ്പതിനാണ്. സമീപത്തെ ആറ് പഞ്ചായത്തുകൾക്ക് അന്നു മുതൽ യാത്രാ ഇളവ് അനുവദിച്ചിരുന്നു

പന്നിയങ്കര ടോൾ പ്ലാസയിൽ തദ്ദേശവാസികളിൽ നിന്ന്  വീണ്ടും ടോൾ പിരിക്കാൻ കരാർ കമ്പനിയുടെ നീക്കം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര നിർത്തലാക്കുന്നത്. എന്നാൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച നാട്ടുകാർ ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് നീക്കം തുടങ്ങി.

പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത് 2022 മാർച്ച് ഒമ്പതിനാണ്. സമീപത്തെ ആറ് പഞ്ചായത്തുകൾക്ക് അന്നു മുതൽ യാത്രാ ഇളവ് അനുവദിച്ചിരുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടഴി, കണ്ണബ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നിലവിൽ യത്രാ ഇളവുള്ളത്. ഇടയ്ക്ക് സൗജന്യ യാത്ര റദ്ദാക്കാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് പിൻവലിഞ്ഞു. ഇനി സൗജന്യ യാത്ര അനുവദിക്കില്ലെന്നാണ് ടോൾ കമ്പനി അധികൃതർ പറയുന്നത്. വാളയാർ ടോൾ പ്ലാസയെ അപേക്ഷിച്ച് ഉയർന്ന തുകയാണ് പന്നിയങ്കരയിലെ നിരക്ക്. മതിയായ അടിസ്ഥാന സൗകര്യം ഇവിടെ ഉറപ്പാക്കാത്തതിലും വിമർശനമുണ്ട്. 

PREV
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്