
കണ്ണൂർ : പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ചൊക്ലി പൊലീസ് സ്റ്റേഷനിൽ യോഗം ചേരുന്നു. ഡിവൈഎസ്പി കെ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം മൻസൂറിന്റെ സഹോദരൻ മുഹസിന്റെ മൊഴി രേഖപ്പെടുത്തും.
അക്രമികളെയെല്ലാവരെയും കണ്ടാൽ തിരിച്ചറിയാമെന്ന് മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 'അക്രമിസംഘത്തിൽ അറിയാവുന്ന ആളുകളാണ് പരമാവധി ഉള്ളത്. അവരെല്ലാവരും ചുറ്റുമുള്ളവർ തന്നെയാണ്. ഇതിൽ പത്തിരുപത് പേരെയെങ്കിലും എനിക്കറിയാവുന്നതാണ്' എന്നായിരുന്നു മുഹ്സിൻ പറഞ്ഞത്.
കേസിലെ മുഖ്യസൂത്രധാരൻ പാനൂർ മേഖലയിലെ ഡിവൈഎഫ്ഐ ട്രഷററായ കെ സുഹൈലാണെന്നാണ് ആരോപണം. സുഹൈൽ, ശ്രീരാഗ്, ഇപ്പോൾ പിടിയിലുള്ള സിനോഷ് എന്നിവരടക്കം 11 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ദൃക്സാക്ഷി മൊഴികൾ. ഇവർക്ക് സഹായം ചെയ്തുകൊടുത്ത പതിനാല് പേരുണ്ട്. അങ്ങനെ മൊത്തത്തിൽ 25 പേരാണ് കേസിലെ പ്രാഥമികമായി പ്രതിപ്പട്ടികയിലുള്ളവർ. ഇവരെല്ലാവരും പ്രദേശവാസികൾ തന്നെയാണ്. ഇതിൽ ഒരാളെ മാത്രമേ പൊലീസ് പിടികൂടിയിട്ടുള്ളൂ. ബാക്കിയെല്ലാവരും ഇപ്പോഴും ഒളിവിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam