പാൻട്രി കോച്ചിൽ പരിശോധിച്ചപ്പോൾ കിട്ടിയത് കുപ്പി, മാനേജർ കുടുങ്ങി, സംഭവം നേത്രാവതി എക്സ്പ്രസിൽ

Published : Apr 03, 2026, 11:57 PM IST
Pantry Car Manager Arrested with Illegal Foreign Liquor on Netravati Express

Synopsis

അനധികൃതമായി വിദേശമദ്യം കടത്തിയതിന് നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ

തിരുവനന്തപുരം: അനധികൃതമായി വിദേശമദ്യം കടത്തിയതിന് നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ. പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി രാഘവേന്ദ്ര സിങ് എന്ന യുപി സ്വദേശിയെ ആർപിഎഫും എക്സൈസും ചേർന്നാണ് പിടികൂടിയത്. വൈകീട്ട് ആറ് മണിക്ക് മുംബൈയിൽ നിന്ന് തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രത്യേക പരിശോധന. പാൻട്രി കോച്ചിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. കേരളത്തിൽ ഡ്രൈ ഡേ സമയത്ത് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്ന് ആർപിഎഫ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോണടിച്ചതിൽ പ്രകോപിതരായി, ശശി തരൂരിന്റെ ഗൺമാന് നേരെ കയ്യേറ്റ ശ്രമം, മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
എഫ്സിആർഎ നിയമഭേദഗതി: ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കിരൺ റിജിജു, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചർച്ച നടത്തി