ഡ്രൈവർക്ക് കൊവിഡ് ബാധിച്ച പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം, സുരക്ഷ ഒരുക്കുമെന്ന് ഗതാഗത മന്ത്രി

By Web TeamFirst Published Jun 17, 2020, 10:36 AM IST
Highlights

രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം.  പാപ്പനംകോട് ഡിപ്പോ അണുവിമുക്തം ആക്കും

തിരുവനന്തപുരം: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. സുരക്ഷ ഉറപ്പാക്കണം എന്നവശ്യപ്പെട്ടാണ് പ്രതിഷേധം. ജീവനക്കാർ ഡ്യൂട്ടിക്ക് കയറാത്തിനാൽ സർവീസുകൾ പുറപ്പെട്ടില്ല. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം.

രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ അണുവിമുക്തം ആക്കും. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാർ ഉൾപ്പടെ നിരവധി പേരുൾപ്പെട്ടിട്ടുണ്ട്. ഡ്രൈവർ ഭക്ഷണം കഴിച്ച ഹോട്ടലുകൾ കണ്ടെത്തി അനുവിമുക്തം ആക്കും. വേണ്ടി വന്നാൽ അടച്ചിടും.

പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തും. പാപ്പനംകോട് ഡിപ്പോയിലെ  കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കും. കൊവി‍ഡ് ഡ്യൂട്ടിയിലുള്ളവർക്ക് മതിയായ സുരക്ഷ ഒരുക്കും. ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്നും സമരം പിൻവലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. 

 

 

click me!