സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യുഡിഎഫിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര ബജറ്റിനെതിരായ പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് ബിജെപിയോടുള്ള വിധേയത്വം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.  

തിരുവനന്തപുരം : യുഡിഎഫിനെ രൂക്ഷ വിമർശനവുമായി കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനത്തെ പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഇറങ്ങി പോയതിനെ ബിനോയ് വിശ്വം വിമർശിച്ചു. യുഡിഎഫിന് ബിജെപിയെ പറയുന്നത് ഇഷ്ടമല്ലെന്നതിന്റെ തെളിവാണിതെന്നും ഇറങ്ങിപ്പോക്ക് വോക്ക് ഔട്ട് പ്രമേയത്തിന് ശേഷമാകാമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

'ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെയാണ്, ബിജെപിയോട് യുഡിഎഫ് കാണിക്കുന്ന വിധേയത്വം. വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ പരിഹസിച്ച ബിനോയ് വിശ്വം, ബിജെപിയോടുള്ള കീഴടങ്ങൽ ആണോ പുതുയുഗമെന്നും ഇത് പുതുയുഗമല്ല, അടിമത്തമാണെന്നും അഭിപ്രായപ്പെട്ടു. കണ്ണൂരിലെ രക്തസാക്ഷി ധനേഷ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി, വികസനത്തിനെ പറ്റി കോൺഗ്രസിനും ബിജെപിക്കും ഒന്നും പറയാനില്ലെന്നും അത് കൊണ്ട് പ്രാദേശിക നേതാവിനെ കുത്തിപ്പൊക്കുകയാണെന്നും ആരോപിച്ചു. ഫണ്ട് തിരിമറി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.