
ആലപ്പുഴ: ഭീഷണിയായി നിന്ന കൂറ്റൻ ഞാറമരം കടപുഴകിവീണ് ആശുപത്രിയിലെ വാഹന പാർക്കിങ് ഷെഡ് തകർന്നു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിലെ ഷെഡിന്‍റെ മേൽക്കൂരയും മതിലുമാണ് അപകടത്തിൽ പൂർണമായും തകർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഈ സമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പകൽ സമയങ്ങളിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. അതേസമയം, തകർന്ന ഈ പാർക്കിങ് ഷെഡിന് തൊട്ടരികിലായി ഉണങ്ങിയ മറ്റൊരു മരം കൂടി അപകട ഭീഷണിയുയർത്തി നിൽപ്പുണ്ട്. ഇത് ആശുപത്രി ജീവനക്കാരുടെയും ഇവിടെയെത്തുന്ന രോഗികളുടെയും ജീവന് വലിയ ഭീഷണിയായാണ് നിൽക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam