വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ, തുറക്കാനുള്ള ശ്രമം തുടരുന്നു; ട്രെയിൻ കോഴിക്കോട് വിട്ടു

Published : Jun 25, 2023, 05:00 PM ISTUpdated : Jun 25, 2023, 08:48 PM IST
വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ, തുറക്കാനുള്ള ശ്രമം തുടരുന്നു; ട്രെയിൻ കോഴിക്കോട് വിട്ടു

Synopsis

എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. 

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ പൂട്ടി യാത്രക്കാരൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. 

കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചി മുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നിലവിൽ കോഴിക്കോട് നിന്നും വിട്ടിരിക്കുകയാണ്. എന്നാൽ ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കാനുള്ള ശ്രമം ഷൊർണൂരിൽ വെച്ചേ നടത്തൂ. ഷൊർണൂരിൽ നിന്ന് വാതിൽ തുറക്കാനുള്ള ശ്രമം നടത്തും. 

വന്ദേഭാരതിന്‍റെ വരുമാന കണക്കുവച്ച് കെ റെയിലിന് പറയാനുള്ളത്, ഒരേ ഒരു കാര്യം; 'ധൃതിയുണ്ടെന്ന് ജനം!!', 

നേരത്തെ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്‌. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരിൽ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. 

'വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണം' അനുവദിക്കാത്തത് രാഷ്ട്രീയകാരണങ്ങളാലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി