
തൊടുപുഴ: ഇടുക്കിയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. തൊടുപുഴ - മൂലമറ്റം റൂട്ടിൽ മുട്ടം തോട്ടുങ്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനത്തിന് മുന്നിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങി മാറി.
ഉടൻ തന്നെ വാഹനത്തിൽ മുഴുവനായി തീ പടർന്ന് പിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് ഇറങ്ങിമാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam