കെഎസ്ആർടിസി പ്രിയദർശിനി യാത്ര പ്രിയമെന്ന് സ്ത്രീകൾ; മാസം 3000 രൂപ മിച്ചം പിടിക്കുന്നുവെന്ന് യാത്രക്കാർ

Published : Jul 11, 2026, 11:29 AM IST
priyadarshini journey

Synopsis

ചിലര്‍ക്ക് മാസം മുവായിരം രൂപ വരെ മിച്ചം പിടിക്കാനാകുമ്പോൾ കണക്കാക്കിയതിനെക്കാള്‍ കെഎസ്ആര്‍ടിസിക്ക് മാസം 30 കോടിയെങ്കിലും കൂടുതൽ സര്‍ക്കാര്‍ നൽകേണ്ടി വരും.

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയിട്ട് ജൂലൈ 15ന് ഒരുമാസമാകുന്നു. പദ്ധതി വനിതാ യാത്രക്കാരുടെ ജീവിതത്തെയും പൊതുഗതാഗതമേഖലയെയും എങ്ങനെ ബാധിച്ചു എന്നറിയാൻ പ്രിയമോ യാത്ര എന്ന പരമ്പര തുടങ്ങുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. കെഎസ്ആര്‍ടിസി പ്രീയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയെ സ്ത്രീ യാത്രക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

ആദ്യ ആഴ്ചകളിൽ ഓര്‍ഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയോളമായി. ചിലര്‍ക്ക് മാസം മുവായിരം രൂപ വരെ മിച്ചം പിടിക്കാനാകുമ്പോൾ കണക്കാക്കിയതിനെക്കാള്‍ കെഎസ്ആര്‍ടിസിക്ക് മാസം 30 കോടിയെങ്കിലും കൂടുതൽ സര്‍ക്കാര്‍ നൽകേണ്ടി വരും. സൂചികുത്താൻ ഇടമില്ലാതെ ബസ് നിറഞ്ഞുകവിഞ്ഞാണ് സ്ത്രീയാത്രക്കാരുടെ തിരക്ക്. ഡോറില്‍ ചാരി നിന്നുവരെ സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ട്. വഴിയിൽ കാത്തു നിന്നവര്‍ക്ക് നിരാശ. കയറാനിടമില്ല. ആളിറങ്ങാനുള്ളിടത്ത് മാത്രമായിരിക്കും ബസ് നിർത്തുക.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

35 ദിവസത്തിൽ 422 കോടി, എത്തിയത് 40 ലക്ഷത്തിലേറെ പേർ; സപ്ലൈകോ ഓണം വിപണിയിൽ സർവകാല വിറ്റുവരവ്
നിലപാടിനുവേണ്ടി സ്ഥാനം രാജിവെച്ചവർ തന്നെപോലെ ആരുണ്ട്?, വിമർശിക്കുന്നവർക്ക് തന്നെ പോലെ മത്സരിക്കാൻ കഴിയുമോ?; വെല്ലുവിളിച്ച് പിവി അൻവർ