ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും; അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ

Published : Aug 06, 2026, 06:23 PM ISTUpdated : Aug 06, 2026, 06:33 PM IST
holiday

Synopsis

ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ​(ആ​ഗസ്റ്റ് 7) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും അപ്പർ കുട്ടനാടൻ മേഖലയിൽ നിന്ന് വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. ക്യാമ്പുകൾ കൂടുതലുള്ളതും തിരുവല്ലയിലാണ്. നദികളിലും ഡാമുകളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞു. എം സി റോഡ് പോലെ പ്രധാന റോഡുകളിലെ പ്രധാന റോഡുകളിൽ ഗതാഗത തടസ്സവുമില്ല. അതേസമയം മേഖലയിൽ ഉൾപ്പടെ ജാഗ്രത തുടരുകയാണ്.

മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകളുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കിയിടത്ത് യെല്ലോ അലർട്ടും ഉണ്ട്. നാളെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കാലാവസ്ഥ മോശമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസിയിൽ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോൾഫ്രീ നമ്പറും എത്തി; എഐ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സിപി ജോൺ
ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി; ഇടപെട്ട് അബിൻ വർക്കി