തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന ഒപ്പംതാമസിപ്പിച്ചു. ഒരു കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ പോയപ്പോൾ ഇയാൾ യുവതിയെയും ഒപ്പം കൊണ്ടുപോയി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഭാര്യയും വീട്ടുകാരും അറിഞ്ഞു.

പത്തനംതിട്ട: യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി(ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ) സിഐയായ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ നേരത്തേ ജോലിചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28-കാരിയാണ് പരാതിക്കാരി. യുവതിയുമായി ബന്ധം സ്ഥാപിച്ച വിനോദ് കൃഷ്ണ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പംകൊണ്ടുപോയി. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന ഒപ്പംതാമസിപ്പിച്ചു. ഒരു കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ പോയപ്പോൾ ഇയാൾ യുവതിയെയും ഒപ്പം കൊണ്ടുപോയി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഭാര്യയും വീട്ടുകാരും അറിഞ്ഞു. ഇതിനിടെ യുവതി ​ഗർഭിണിയായി. ​ഗർഭിണിയായപ്പോൾ ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാൽ, ഉറപ്പിൽനിന്ന് പിന്മാറിയതോടെയാണ് യുവതി എസ്പിയെ നേരിട്ട് കണ്ട് പരാതി നൽകിയത്. എസ്പി അന്വേഷണം നടത്തി ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനുപിന്നാലെ വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, വിനോദ് കൃഷ്ണനെതിരേ ക്രിമിനൽ കേസെടുക്കേണ്ടെന്നാണ് യുവതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. സിഐയായ വിനോദ് കൃഷ്ണന് സർവീസിൽനിന്ന് വിരമിക്കാൻ ഇനി രണ്ടുവർഷം കൂടിയാണ് ബാക്കിയുള്ളത്.