
ആവണിപ്പാറ: ലോക്ക്ഡൌണ്‍ കാലത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് അവശ്യ വസ്തുക്കളുമായെത്തിയത് ജില്ലാ കളക്ടറും എംഎല്‍എയും. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമാകാന്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് നേരിട്ട് എത്തുകയായിരുന്നു.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് വീടിനുള്ളിലിരിക്കുന്ന ആളുകൾക്ക് ടെലഫോണിൽ ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയർമാർ മുഖേന വീടുകളിൽ എത്തിച്ചു നല്കുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്.
അച്ചന്‍കോവില്‍ ആറിനുകുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇരുവരും ആദിവാസി കോളനിയിലെത്തിയത്. ജനമൈത്രി പോലീസ് സ്‌റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്.
പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് വിതരണംചെയ്തു. കോളനിയിലെ ചില വീടുകളിൽ കുട്ടികൾക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിക്കല്‍ സംഘത്തെ വരുത്തി പരിശോധന നടത്തി ആവശ്യമായ മരുന്നും വിതരണം ചെയ്ത ശേഷമാണ് കളക്ടറും എംഎല്‍എയും മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam