അടൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം, യുഡിഎഫ് സ്ഥാനാർത്ഥിയും സ്ഥലത്ത്

Published : Apr 07, 2021, 11:02 PM IST
അടൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം, യുഡിഎഫ് സ്ഥാനാർത്ഥിയും സ്ഥലത്ത്

Synopsis

തെരഞ്ഞെടുപ്പിന് ശേഷം അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കുത്തിയിരിക്കുന്നത്. 

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ നേത്യത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കുത്തിയിരിക്കുന്നത്. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈകിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂരിൽ റോഡ് ഉപരോധിച്ചിരുന്നു. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്ഥാനാർഥി പ്രതിഷേധവുമായി എത്തിയത്. 

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍