ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; 'മദ്യപിച്ച് ജോലിക്ക് വരരുത്'

Published : Jul 03, 2025, 11:23 PM IST
General Hospital Pathanamthitta

Synopsis

മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ

പത്തനംതിട്ട: ജീവനക്കാർ മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ. ജോലിക്കല്ലാതെ ജനറൽ ആശുപത്രിയിൽ എത്തുന്നുവെങ്കിൽ അതിനു മുൻപ് സി എം ഒ യുടെ അനുമതി തേടണമെന്നും സർക്കുലറിലുണ്ട്. ആർഎംഒ വളർത്തു നായയുമായി ഓഫീസിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെയാണ് സർക്കുലർ. താത്ക്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതികൾ ലഭിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം സർക്കുലർ ജീവനക്കാരെ ആക്ഷേപിക്കുന്നതിന് തയ്യാറാക്കിയതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും