ഇലന്തൂര്‍ നരബലി: പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി, 'മൃതദേഹം വിട്ട് നൽകാൻ ഇടപെടണം'  

Published : Oct 16, 2022, 01:10 PM ISTUpdated : Oct 16, 2022, 02:32 PM IST
ഇലന്തൂര്‍ നരബലി: പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി, 'മൃതദേഹം വിട്ട് നൽകാൻ ഇടപെടണം'  

Synopsis

മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു.

പത്തനംതിട്ട : ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്ന അടക്കമുള്ള നടപടികൾ പൂർത്തിയായിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെയും വിട്ടുനൽകിയിട്ടില്ല. മൃതദേഹം ആചാരപ്രകാരം സംസ്കരിക്കാൻ സർക്കാർ നടപടികൾ വേഗത്തിൽ ആക്കണമെന്നും മകൻ കത്തിൽ ആവശ്യപ്പെടുന്നു. 

ഒടുവിൽ നരഭോജനം സമ്മതിച്ച് പ്രതികൾ; 'പാചകം പ്രഷര്‍ കുക്കറില്‍', ലൈല മാത്രം കഴിച്ചില്ല

ഇരട്ട നരബലി നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട് കനത്ത പൊലീസ് സുരക്ഷയിൽ തന്നെയാണ്.  കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ ക്രോഡീകരിച്ച് വിലയിരുത്തിയ ശേഷം പ്രതികളെ വീണ്ടും ഇലന്തൂരിൽ എത്തിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും  റോസിലിയെയും  കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചാകും ഭഗവൽ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്. പ്രതികളിൽ നിന്ന്  കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി. 

ഇലന്തൂരിലെ വീട്ടില്‍ പഴയതും പുതിയതുമായ രക്തക്കറ, രണ്ടിടത്ത് ഷാഫിയുടെ വിരലടയാളം, കൊലപാതകം പുനരാവിഷ്‍കരിക്കുന്നു

നരബലി നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥ‍ര്‍ക്ക് ലഭിച്ചത്. ഫ്രിഡ്ജിൽ മനുഷ്യ മാംസം സൂക്ഷിച്ചുവെന്നതിന്റെ നിർണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഫ്രിഡ്ജിനുള്ളിൽ നിന്നും തെളിവായ രക്തകറ ഫോറൻസിക് സംഘം കണ്ടെത്തി. 

10 കിലോഗ്രാം മനുഷ്യ മാംസം പിന്നീട് കറിവെച്ച് കഴിക്കാൻ ഫ്രീസറിൽ സൂക്ഷിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചത്. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും മറ്റ് ചില ശരീര ഭാഗങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയിൽ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയത്. മനുഷ്യ മാസം ഭക്ഷിച്ചുവെന്നും തെളിവെടുപ്പിനിടെ പ്രതികൾ സമ്മതിച്ചു. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറി വെച്ച് കഴിച്ചതായാണ് വിവരം. അന്വേഷണ സംഘത്തോടാണ് പ്രതികൾ ഇക്കാര്യം സമ്മതിച്ചത്. 
 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം