
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റിൽ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഒപ്പമുണ്ടായിരുന്നരും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റിൽ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റിൽ കുരുങ്ങിയവരെ പുറത്തിറങ്ങാൻ കഴിഞ്ഞത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയിലെ ജീവനക്കാരെത്തിയാണ് അകപ്പെട്ടവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചർ ലിഫ്റ്റിന്‍റെ വാതിലിൽ തട്ടിയ ശേഷമാണ് വാതിൽ തുറക്കാൻ കഴിയാതെയായത്. മെഡിക്കൽ കോളേജിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് തകരാർ സംഭവിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗികള്‍ കുരുങ്ങുന്നത്.
Also Read: വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 90 മരണം സ്ഥിരീകരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam