മുണ്ടക്കൈയിൽ 130 മൃതദേഹങ്ങൾ കണ്ടെത്തുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 211 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
- Home
- News
- Kerala News
- Malayalam News Highlight: 130 മരണം, ഇനിയും 211 പേരെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ കണക്ക്
Malayalam News Highlight: 130 മരണം, ഇനിയും 211 പേരെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ കണക്ക്

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
മുണ്ടക്കൈയിൽ 130 മൃതദേഹങ്ങൾ കണ്ടെത്തു
വിംസ് ആശുപത്രിയിൽ 17 വെന്റിലേറ്റർ ആരോഗ്യ വകുപ്പ് എത്തിച്ചു നൽകി
കോഴിക്കോട് ബീച്ച് ആശുപത്രി, വൈത്തിരി താലൂക് ആശുപത്രി, മാനന്തവാടി മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നാണ് വെന്റിലേറ്റർ എത്തിച്ചത്
രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
താമരശ്ശേരി ചുരത്തിൽ വിള്ളൽ
താമരശ്ശേരി ചുരം രണ്ടാം വളവിന് അടുത്ത് റോഡിൽ വിള്ളൽ, വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചതായി ഹൈവേ പോലീസ് ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യത, വളരെ അത്യാവശ്യ യാത്രക്കാർ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ പാടുള്ളൂ, യാത്രക്കാർ വളരെ സൂക്ഷിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി
നാളെ വയനാടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി. കാലാവസ്ഥ മോശമായതു കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചതിനാലെന്ന് ട്വീറ്റ്. അടുത്ത ഒരു ദിവസം വയനാടിൽ എത്തുമെന്നും രാഹുൽ
'വയനാടിനായി തൃശൂർ': ദുരിതബാധിതർക്ക് സഹായം എത്തിക്കാം
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കണ്‍ട്രോള്‍ റൂം- 9447074424, 1077
കേരളത്തിനായി സഹായം എത്തിക്കാൻ കോര്‍പ്പറേറ്റ് കമ്പനികളോട് കര്‍ണാടക
കർണാടകയിലെ, പ്രത്യേകിച്ച് ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളോട് കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് കർണാടക സർക്കാർ. സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി കേരളത്തിന് സഹായം എത്തിച്ച് നൽകാൻ ആഹ്വാനം. അവശ്യവസ്തുക്കൾ ആയോ പണമായോ വസ്ത്രങ്ങൾ ആയോ സന്നദ്ധപ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാൻ അഭ്യർത്ഥന
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പാലക്കാട്ടുകാരനും ഉൾപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കൾ
മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി സെബാസ്റ്റ്യന്റെ മകൻ 26 കാരൻ ജസ്റ്റിൻ തോമസിനെ ആണ് മുണ്ടക്കൈയിൽ വെച്ച് കാണാതായത്. കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതാണ് ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു. മുണ്ടക്കൈ എൽ പി സ്കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്.
125 മരണങ്ങൾ സ്ഥിരീകരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്.
ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി
ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി.
മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു
ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം.
രാഹുൽ ഗാന്ധി നാളെ വയനാട്ടിലേക്ക്
മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും.
ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക്; ദില്ലിയിൽ നിന്ന് സ്നിഫർ ഡോഗുകൾ
വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്.
പ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം
സംസ്ഥാനത്ത് അതിതീവ്ര മഴയും, പ്രകൃതി ക്ഷോഭങ്ങളും തുടരുന്ന സാഹചര്യത്തിൽ കൊല്ലം റൂറൽ ജില്ലയിൽ പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്.
കൊല്ലം റൂറൽ ജില്ലാപ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം എമർജൻസി നമ്പർ:
9497907525
9497931000
0474-2450868
ഗോവ ഗവർണ്ണർ പിഎസ്ശ്രീ ധരൻ പിള്ള വയനാടിലേക്ക് തിരിച്ചു
ഗോവ ഗവർണ്ണർ പിഎസ്. ശ്രീധരൻ പിള്ള വയനാടിലേക്ക് തിരിച്ചു. ഗോവ സർക്കാർ കേരളത്തിന് ദുരിതാശ്വാസത്തിന് സഹായം അയക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള.
താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു, 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു
വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു.
മരണസംഖ്യ വീണ്ടും ഉയരുന്നു, 119 പേര്‍ മരിച്ചതായി സ്ഥിരീകരണം
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 6.10 വരെ 119 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
മരണം 116 ആയി, ആകെ തിരിച്ചറിഞ്ഞത് 48 പേരെ
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം ആറ് മണി വരെ 116 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 48 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
മരണസംഖ്യ അതിവേഗം ഉയരുന്നു, 114 മരണങ്ങൾ സ്ഥിരീകരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.45 വരെ 114 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 46 പേരെ മാത്രം. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 47 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 17 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
മരണം 109 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.30വരെ 109 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.