ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോ​ഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി; പേവിഷബാധയെന്ന് സംശയം

Published : May 01, 2026, 08:37 AM ISTUpdated : May 01, 2026, 08:57 AM IST
patient death

Synopsis

പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. വെളുപ്പിന് നാലരയോടെയാണ് രോഗിയെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം: ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷ ബാധ എന്നാണ് സംശയം. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്തു ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. വെളുപ്പിന് നാലരയോടെയാണ് രോഗിയെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

ഈഞ്ചക്കലെത്തിയപ്പോള്‍ രോഗി അക്രമാസക്തനാകുകയായിരുന്നു. തുടര്‍ന്ന് ആംബുലൻസിന്‍റെ ചില്ല് തകര്‍ത്ത് ഇറങ്ങി ഓടി. ജീവനക്കാര്‍ക്ക് തടയാൻ സാധിച്ചില്ല. ഓടയുടെ ഭാഗത്ത് പരിശോധന നടത്തിയപ്പോളാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആംബുലൻസിന് തൊട്ടുപിന്നാലെ രോഗിയുടെ ബന്ധുക്കളും നാട്ടുകാരുമുണ്ടായിരുന്നു. ഇവരും തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായിരുന്നതിനാൽ സാധിച്ചില്ല. രവീന്ദ്രൻ നായ്ക്കള്‍ക്ക് ഭക്ഷണം നൽകുന്നയാളാണ്. അത്തരം സാഹചര്യത്തിൽ എപ്പോഴെങ്കിലും നായ്ക്കളിൽ നിന്ന് പോറലോ മറ്റോ  ഏറ്റിരിക്കാമെന്നാണ് പ്രാഥമിക സംശയം. മൃതദേഹം മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, അടുത്ത 4 ദിവസം ശക്തമായ വേനൽ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്
'അങ്കമാലിയിൽ ആന ഇടഞ്ഞ സംഭവം: വാങ്ങിയിട്ട് 16 വർഷമായി, വിഷ്ണു ആനയെ പരിപാലിക്കാൻ എത്തിയതാണ് പിന്നീട് ഡ്രൈവറായി'; ഉടമസ്ഥൻ രാജു