പട്ടിമറ്റം ജിജോ വധക്കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ കളിയാക്കൽ

Published : Jun 16, 2026, 06:17 PM IST
kerala police vehicle

Synopsis

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോയുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. മദ്യപാനത്തിനിടെ കുട്ടികളില്ലാത്തതിൻ്റെ പേരിൽ പരിഹസിച്ചത് തർക്കത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തല റബർ മരത്തിലിടിച്ച് സംഭവിച്ച രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ സ്വദേശി ജിജോയുടെ (53) മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി. കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ മുതൽ ജിജോയും സുഹൃത്തുക്കളായ വിനുവും ജിനീഷും മദ്യലഹരിയിലായിരുന്നു. വൈകുന്നേരം വീണ്ടും മദ്യപിക്കുന്നതിനായാണ് ഇവർ ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തിയത്. മദ്യപാനത്തിനിടയിൽ ജിജോയ്ക്ക് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ പരിഹസിച്ചു. ഇത് തർക്കത്തിലേക്കും തുടർന്ന് കൈയാങ്കളിയിലേക്കും വഴിമാറി. തർക്കത്തിനിടെ പ്രതികൾ രണ്ടുപേരും ചേർന്ന് തള്ളിയിട്ടപ്പോൾ ജിജോയുടെ തല റബർ മരത്തിൽ ശക്തമായി ഇടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മരത്തിലിടിച്ച് ബോധരഹിതനായി വീണ ജിജോയെ ആശുപത്രിയിലെത്തിക്കാൻ സുഹൃത്തുക്കൾ തയ്യാറായില്ല. പകരം, സമീപത്ത് ടാർപോളിൻ കെട്ടിയ ഒരു സ്ഥലത്ത് ഇയാളെ കിടത്തിയ ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. പിന്നീട് രാത്രിയിൽ മൂന്ന് തവണ പ്രതികൾ തിരികെ സ്ഥലത്തെത്തി ജിജോയ്ക്ക് ബോധം വന്നോ എന്ന് പരിശോധിച്ചു. അപ്പോഴും ചികിത്സ ലഭ്യമാക്കാൻ ഇവർ ശ്രമിച്ചില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാഴാഴ്ച രാത്രി വൈകിയും ജിജോ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റബർ തോട്ടത്തിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ ജിജോയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കുകളെക്കുറിച്ച് എറണാകുളം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയും സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ മൊഴികളിൽ പ്രകടമായ വൈരുധ്യം കണ്ടെത്തിയതോടെയാണ് കേസ് തെളിഞ്ഞത്. പിന്നീട് പ്രതികൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച സംഭവം: രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ; കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു
പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; തൃശൂർ ആളൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്