'തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ വേണ്ട', ഉപവാസവുമായി പിസി ജോര്‍ജ്

By Web TeamFirst Published Nov 3, 2020, 12:52 PM IST
Highlights

ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാൽ മതിയെന്നാണ് ആവശ്യം. 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എയുടെ ഉപവാസം. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎൽഎ ഉപവാസമിരുന്നത്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാൽ മതിയെന്നാണ് ആവശ്യം. കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

click me!