'ഉമ്മൻചാണ്ടിയെ കണ്ടു', കോൺഗ്രസ് ചോദിച്ചാൽ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്ന് പിസി

By Web TeamFirst Published Jan 23, 2021, 4:19 PM IST
Highlights

ലീഗ് ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ മുന്നണി പ്രവേശനത്തിൽ  എതിർപ്പില്ല. 15 നിയോജക മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ജനപക്ഷത്തിന് സാധിക്കുമെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു. 

കോട്ടയം: കോൺഗ്രസ് ആവശ്യപ്പെട്ടാൽ മുന്നണി പ്രവേശനമടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് പിസി ജോർജ്. ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. ലീഗ് ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ മുന്നണി പ്രവേശനത്തിൽ  എതിർപ്പില്ല. 15 നിയോജക മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ജനപക്ഷത്തിന് സാധിക്കുമെന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു.  

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പിസി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ മുന്നണി പ്രവേശനം ചർച്ചയായിരിക്കുകയാണ്. യുഡിഫിലെ ഒരു വിഭാഗത്തിന്റെ പച്ചക്കൊടിയുണ്ടെങ്കിലും മറു ഭാഗം ഇപ്പോഴും ഇടഞ്ഞ് തന്നെയാണ്. ശക്തമായി എതിർത്ത് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. 2016 ൽ ലഭിച്ചേക്കുമായിരുന്ന യുഡിഎഫിന്‍റെ തുടർഭരണം ഇല്ലാതാക്കിയത് പി സി ജോർജിന്‍റെ അനാവശ്യ ആരോപണങ്ങളെന്നാണ് ഈരാറ്റുപേട്ട മണ്ഡലം യുഡിഎഫ് കമ്മിറ്റിയടക്കം ഉന്നയിക്കുന്നത്. 

click me!