തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും, മുരളീധരൻ നിലപാട് തിരുത്തണം, വിവാദങ്ങളുണ്ടാക്കരുതെന്നും പിസി വിഷ്ണുനാഥ്

Published : Jun 05, 2024, 10:25 AM ISTUpdated : Jun 05, 2024, 11:38 AM IST
തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും, മുരളീധരൻ നിലപാട് തിരുത്തണം, വിവാദങ്ങളുണ്ടാക്കരുതെന്നും പിസി വിഷ്ണുനാഥ്

Synopsis

ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോൽവിക്ക് പിന്നിൽ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. തത്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണം. ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസിന് വിമർശിച്ച അദ്ദേഹം കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു എഐസിസി സെക്രട്ടറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും