റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു; തിരുവനന്തപുരത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Published : Jul 01, 2025, 11:28 AM IST
pedestrian died in accident in Thiruvananthapuram

Synopsis

പള്ളിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് വയോധികനെ ബൈക്ക് ഇടിച്ചത്

തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്. മരിച്ചു. പള്ളിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം.

ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലയ്ക്ക് സമീപം ഇന്നലെയായിരുന്നു അപകടം. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വയോധികനെ, റോഡ് മുറിച്ചു കടക്കുന്നതിനിടെ നി‍യന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തിന് പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരണം സംഭവിച്ചു. നട്ടെല്ലിനും തലയിലും പരുക്കുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തു.

ഭാര്യ: ഓമന. മക്കൾ: ഷാജി, ജോൺ.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ