കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട് വടകരയിൽ

Published : Sep 16, 2026, 03:09 PM IST
KSEB accident

Synopsis

കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകരയിലെ മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്.

കോഴിക്കോട്: കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകരയിലെ മണിയൂരിലാണ് സംഭവം. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് പരിക്കുണ്ടായത്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചക്ക് 12യോടെയാണ് സംഭവം ഉണ്ടായത്. കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് തിരിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി