
കോഴിക്കോട്: യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ യാത്രക്കിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ്സ് നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍ അശോകന്‍റെ നേതൃത്വത്തില്‍ യാത്രക്കാരന് ഹൃദ്രോഗമാണെന്ന് തിരിച്ചറിച്ചു. ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് ജീവന്‍ രക്ഷിക്കുകയായിരുന്നു. ഒമേഗ എന്ന ബസ്സിലെ ജീവനക്കാരാണ് സമയോചിതമായി ഇടപ്പെട്ടത്. ഫാത്തിമ ആശുപത്രിയിലെത്തിയ രോഗിക്ക് അടിയന്തിര ചികിത്സയും നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam