
തിരുവനന്തപുരം: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ പൊതുജനങ്ങൾക്ക് തിരുവനന്തപുരം കളക്ടറേറ്റ് കൺട്രോൾ റൂമിൽവിവരമറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിച്ചറിയിക്കേണ്ടത്. നിരീക്ഷണത്തിലുള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയെടുത്ത് വാട്‌സാപ്പിൽ അയയ്ക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും 12 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി. രോഗം വ്യാപിക്കുമോ എന്ന് പറയാനാകില്ലെന്നും കൊവിഡ് ബാധ ഒഴിവാക്കുന്നതിനായി ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നൽകുന്ന നിർദ്ദേശം എല്ലാവരും പാലിക്കേണ്ടതാണ്. എന്നിട്ടും ചിലർ നിരുത്തരവാദപരമായി പെരുമാറുന്നുണ്ടെന്ന് കാസർകോട്ടെ രോഗബാധിതനെ ഉദാഹരിച്ച് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതൻ തന്റെ ഇഷ്ടാനുസരണം എല്ലായിടത്തും പോയി. കാസർകോട് ജില്ലാ ഭരണസംവിധാനം ഇയാളുടെ യാത്രാവിവരം ഭാഗികമായി പ്രസിദ്ധീകരിച്ചു. ഇയാൾ പൂർണമായി സഹകരിക്കുന്നില്ല. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തിട്ടും അവ്യക്തതയുണ്ട്. കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇത്തരക്കാർ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
Read Also: കേരളത്തിൽ ഇന്നും 12 പേര്‍ക്ക്കൊവിഡ് ; 6 പേര്‍ കാസര്‍കോട്ട് , കണ്ണൂരും എറണാകുളത്തും 3 വീതം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam