കുന്ദമം​ഗലത്ത് ടൗണിൽ പരിഭ്രാന്തി പരത്തി, കാള വിരണ്ടോടി; സ്ത്രീയും കുട്ടിയുമുൾപ്പടെ 3 പേർക്ക് പരിക്ക്

Published : Oct 28, 2022, 10:51 PM ISTUpdated : Oct 28, 2022, 11:33 PM IST
കുന്ദമം​ഗലത്ത് ടൗണിൽ പരിഭ്രാന്തി പരത്തി, കാള വിരണ്ടോടി; സ്ത്രീയും കുട്ടിയുമുൾപ്പടെ 3 പേർക്ക് പരിക്ക്

Synopsis

വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള  അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. ടൗണിൽ അൽപനേരം ഗതാഗതതടസ്സമുണ്ടായി. 

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ടൗണിൽ കാള വിരണ്ടോടി ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ 3 പേർക്ക് പരിക്ക്. ഓട്ടത്തിനിടയിൽ കാള ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് കുന്ദമംഗലം ടൗണിൽ എത്തിയതും വിരണ്ടോടിയതും. കാള വിരണ്ടത് കണ്ട്  ജനങ്ങൾ പരിഭ്രാന്തരായി ഓടിയപ്പോഴാണ്  സ്ത്രീക്കും കുട്ടിക്കും വീണ് പരിക്കേറ്റത്. വൈകിട്ട്  ഏഴുമണിയോടെ കുന്ദമംഗലം എ യുപി സ്കൂളിന് സമീപമായിരുന്നു സംഭവം. വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള  അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. ടൗണിൽ അൽപനേരം ഗതാഗതതടസ്സമുണ്ടായി. പിന്നീട് കാളയെ പിടിച്ചു കെട്ടി.

പിഞ്ചുകുഞ്ഞിനെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയപ്പോള്‍ ഷുഗര്‍ ലെവല്‍ താഴ്ന്ന നിലയില്‍; മുലയൂട്ടി പൊലീസുകാരി

കോഴിക്കോട് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണം; ഉത്തരവിട്ട് ആരോഗ്യ മന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ