വിദേശത്തുനിന്ന് വരുന്നവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം; ഉത്തരവ് ഉടൻ പുറത്തിറക്കും

By Web TeamFirst Published Jun 6, 2020, 4:39 PM IST
Highlights

വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ‌‍ താമസിക്കാം. 

തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയാമെന്ന് സർക്കാർ. വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ‌‍ താമസിക്കാം. വീടുകൾ നിരീക്ഷകേന്ദ്രങ്ങളാക്കി ഉത്തരവിറക്കുമെന്നും സർക്കാർ അറിയിച്ചു.

വിദേശത്തു നിന്നെത്തുന്നവർക്ക് 14 ദിവസവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് സർക്കാർ പറയുന്നത്. വീട്ടിൽ പോകാൻ താല്പര്യമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയാം. ഇതിനുള്ള പണമില്ലാത്തവർക്ക് സർക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

Read Also: നടയടയ്ക്കല്‍, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം, എന്തൊക്കെയായിരുന്നു പുകില്‍! ദൈവമുണ്ടെന്ന് കെ ആര്‍ മീര...
 

click me!