
മാന്നാർ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലെ പല വീടുകളിലും വെള്ളം കയറിത്തുടങ്ങി. പമ്പയാറിന്‍റെ തീരങ്ങൾ കരകവിഞ്ഞ് സമീപ റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറിയ നിലയിലാണ്.
മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്തും നടവഴിയിലും വെള്ളം കയറിത്തുടങ്ങി. പുഞ്ചയോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. റോഡു ഗതാഗതം താറുമാറായി. ശുദ്ധമായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതിയും തടസ്സപ്പെട്ടതോടെ പ്രദേശങ്ങൾ ഇരുട്ടിലായതും ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ഇനിയും മഴ ശക്തി പ്രാപിച്ചാൽ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam