
തിരുവനന്തപുരം: പൊലീസ് നിർദ്ദേശം ലംഘിച്ച് വാഹനങ്ങളുമായി തലസ്ഥാനവാസികൾ നിരത്തില്‍ ഇറങ്ങുന്നു. അതീവ ഗുരുതര സാഹചര്യം കണക്കിലെടുക്കാതെ നിരവധി സ്വകാര്യ വാഹനങ്ങളാണ് നിരത്തിലോടുന്നത്. നിയന്ത്രണം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
സ്വകാര്യ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്ന പലരും സത്യവാങ്മൂലം കയ്യില്‍ കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒന്നിൽ കൂടുതൽ പ്രാവശ്യം പൊലീസ് നിർദ്ദേശം ലംഘിച്ചാൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. ആവശ്യമില്ലാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ നടപടി തുടങ്ങാൻ ആർടിഒയ്ക്ക് പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Read More:ലോക്ക് ഡൗൺ: കൂടുതൽ അവശ്യ സർവ്വീസുകളെ പൊലീസ് പാസ്സിൽ നിന്ന് ഒഴിവാക്കി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam