'അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, തെളിവുണ്ട്', എൽഡിഎഫ് മറുപടി പറയണമെന്ന് ഫാത്തിമ തെഹ്ലിയ

Published : Apr 03, 2026, 08:30 AM IST
perambra controversy announcement fathima tehliya reacts

Synopsis

പേരാമ്പ്രയിലെ അനൗൺസ്മെന്‍റ് വിവാദത്തിൽ ജില്ലാഭരണകൂടം എൽഡിഎഫിനോട് വിശദീകരണം തേടും. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ പ്രതികരിച്ചു

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്‍റ് വിവാദത്തിൽ ജില്ലാഭരണകൂടം എൽഡിഎഫിനോട് വിശദീകരണം തേടും. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.

എന്നാല്‍ വിദ്വേഷ പരാമർങ്ങൾ അടങ്ങിയ അനൗൺസ്മെന്‍റ് ആരാണ് നടത്തിയതെന്ന് അറിയില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്. താൻ അറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഒരുവിധ പ്രചാരണവും ഉണ്ടായിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വാഹനം ഏതാണ് എന്നും തനിക്കറിയില്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാലായിലെ രാഷ്ട്രീയാന്തരീക്ഷം മാറുന്നു, വിശ്വാസി സമൂഹം എൽഡിഎഫിനെ പിന്തുണക്കും. ആരുടെയും പിന്തുണ വേണ്ടെന്ന് പറയില്ല': ജോസ് കെ മാണി
വിശ്വാസം സമൂഹത്തിനുമുന്നിൽ തുറന്നു പറയുന്നതിൽ തെറ്റെന്ത്? ഇടുക്കിയിൽ വിജയം ആവർത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ