'പാലായിലെ രാഷ്ട്രീയാന്തരീക്ഷം മാറുന്നു, വിശ്വാസി സമൂഹം എൽഡിഎഫിനെ പിന്തുണക്കും. ആരുടെയും പിന്തുണ വേണ്ടെന്ന് പറയില്ല': ജോസ് കെ മാണി

Published : Apr 03, 2026, 08:29 AM IST
jose k mani

Synopsis

കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കിയതിൽ പശ്ചാത്തപിക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കോട്ടയം: പാലായിലെ രാഷ്ട്രീയാന്തരീക്ഷം മാറുന്നുവെന്നും വിശ്വാസി സമൂഹത്തിൻ്റെ പിന്തുണ ഇടത് മുന്നണിക്കുണ്ടാകുമെന്നും ജോസ് കെ. മാണി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പാലായിൽ പോരാട്ടം യുഡിഎഫുമായിട്ടാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും ജോസ് വ്യക്തമാക്കി. എഫ്‌സിആർഎ എന്ന കൊടുങ്കാറ്റ് ആദ്യം തിരിച്ചറിയാനായി. ക്രിസ്ത്യൻ വെൽഫയർ ബോർഡ് എന്ന പേരിൽ അടുത്ത അത്യാഹിതം വരുന്നുണ്ടെന്നും കൂടുതൽ അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കും. ആരുടെയും പിന്തുണ വേണ്ടെന്ന് പറയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് വേണ്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കില്ല. കേരള കോൺഗ്രസ് എം കൂടുതൽ ശക്തമായത് എൽഡിഎഫിൽ എത്തിയപ്പോഴാണ്. കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കിയതിൽ പശ്ചാത്തപിക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിശ്വാസം സമൂഹത്തിനുമുന്നിൽ തുറന്നു പറയുന്നതിൽ തെറ്റെന്ത്? ഇടുക്കിയിൽ വിജയം ആവർത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ
വിദ്വേഷ പ്രചാരണ വിവാദം: 'അനൗൺസ്മെന്റ് മുൻകൂട്ടി തയ്യാറാക്കിയത്, കേസെടുക്കാത്തത് പ്രതിഷേധാർഹം': ഫാത്തിമ തെഹ്‍ലിയ