പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കുനേരെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം

Published : Jul 22, 2021, 01:23 PM IST
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കുനേരെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം

Synopsis

ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം  നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ എത്തിയതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. 

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കുനേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷി(49)നാണ് അടിയേറ്റത്. തലയ്ക്കു പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണനുണ്ടായതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ എത്തിയത് എന്നാണ്‌ ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി