കൊവിഡ് രോ​ഗികൾക്ക് ആയുർവേദ ചികിത്സയ്ക്ക് അനുമതി; ഉത്തരവ് പുറത്തിറങ്ങി

By Web TeamFirst Published Nov 18, 2020, 9:20 PM IST
Highlights

രോ​ഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസയാകാം എന്നാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

തിരുവനന്തപുരം: കൊവിഡ് രോ​ഗികൾക്ക് ആയുർവേദ ചികിത്സ തേടാനുള്ള അനുമതിയായി. രോ​ഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസയാകാം എന്നാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ  നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം  നിർദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല.

click me!