മികച്ച ലാഭമുണ്ടാക്കാമെന്ന് വാ​ഗ്ദാനം; രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

Published : Jan 31, 2025, 02:35 PM IST
മികച്ച ലാഭമുണ്ടാക്കാമെന്ന് വാ​ഗ്ദാനം; രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

Synopsis

കേസിലെ മുഖ്യകണ്ണിയായ ബിനോയ് എന്നയാളാണ് പിടിയിലായത്. 

ഇടുക്കി: കുമളി ചക്കുപള്ളം സ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൗഅക്കൗണ്ടുകളിലേക്ക് തുക ട്രാസ്ഫർ ചെയ്യിക്കുകയായിരുന്നു. കേസിലെ മുഖ്യകണ്ണിയായ എറണാകുളം, ആലുവ സ്വദേശി ആയില്യം വീട്ടില്‍ ടി.എം ബിനോയ് (44) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപിന്റെ നിർദ്ദേശത്തെ തുടർന്ന് ഇടുക്കി ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി, കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് വി.എ, എസ്.ഐമാരായ ടൈറ്റസ് മാത്യു, അനിൽകുമാർ, എ.എസ്.ഐ സന്തോഷ് വർ​​ഗീസ്, പൊലീസ് ഓഫീസർമാരായ സന്ദീപ്, പ്രത്യുക്ഷ് എം, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി. അറസ്റ്റിലായ പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

READ MORE: ഫേസ്ബുക്കിൽ പ്രവാസി യുവതി, അക്കൗണ്ട് വ്യാജം, 70കാരന് നഷ്ടമായത് 23 ലക്ഷം; പ്രതി പിടിയിൽ

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും