'കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ' മോഷ്ടിക്കാൻ കയറിയ കൂട്ടത്തില്‍ ഒരു കുറിപ്പ്, അതും അക്ഷരം തെറ്റിച്ച്; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം

Published : Feb 19, 2026, 05:20 PM IST
Theft at school

Synopsis

പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിന്‍റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്

തൃശൂർ: പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിന്‍റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിന്‍റെ മുൻവശത്തെ പ്രധാന ഗ്രില്ലിന്‍റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്ക്കൂൾ ഓഫീസിന്‍റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തിട്ടുണ്ട്. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന്ന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പും അലമാരയും കുത്തി തുറന്നിട്ടുണ്ട്.

പ്രധാനാധ്യാപകന്‍റെ റൂമിന്‍റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ "കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ " എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്. കെജി സ്ക്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ് ഐ ടി.പി. ജാബിറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധ നടത്തി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ 'മിസ്റ്ററി' പുറത്തുവിട്ട് സർക്കാർ! ജവാന് ശേഷം പുറത്തിറക്കുന്ന മദ്യത്തിന് പേരായി, ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 21ന്
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസിന് സ്ഥലംമാറ്റം; പുതിയ നിയമനം അലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി