മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി

Published : Aug 24, 2023, 11:50 AM IST
മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി

Synopsis

മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഇടപാട് സിഎംആർഎല്ലിന്റെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൈക്കൂലിയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്. 

മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമെന്ന് ഹർജിയിൽ പറയുന്നു. യാതൊരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. സി.എം.ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇടപാട് സിഎംആർഎല്ലിന്റെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൈക്കൂലിയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

Also Read: മാസപ്പടി വിവാദം; കരിമണൽ കമ്പനിയുമായുള്ള ഇടപാടിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം