യാക്കോബായ സഭാധ്യക്ഷനെ വാഴിക്കുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കരുതെന്ന് ഹർജി, ഇടപെടാതെ കോടതി

Published : Mar 21, 2025, 03:22 PM ISTUpdated : Mar 21, 2025, 03:33 PM IST
യാക്കോബായ സഭാധ്യക്ഷനെ വാഴിക്കുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കരുതെന്ന് ഹർജി, ഇടപെടാതെ കോടതി

Synopsis

കേസ് പരിഗണിച്ച ഹൈക്കോടതി പ്രതിനിധി സംഘത്തെ തടയണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് ഇടക്കാല ഉത്തരവ് പറഞ്ഞു.  

കൊച്ചി : ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ഈ മാസം 25ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന വാഴിക്കൽ ചടങ്ങിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ ഉന്നയിച്ചായിരുന്നു ഹർജി. കേസ് പരിഗണിച്ച ഹൈക്കോടതി പ്രതിനിധി സംഘത്തെ തടയണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് ഇടക്കാല ഉത്തരവ് പറഞ്ഞു. 

കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; അമ്മക്കെതിരെ കേസെടുക്കും

വിദേശ പൗരനായ പാത്രയർക്കീസ് ബാവ, മലങ്കര സഭയിൽ കാതോലിക്കയെ വാഴിക്കുന്നതിലൂടെ സമാന്തര ഭരണത്തിനാണ് ശ്രമിക്കുന്നതെന്നും സുപ്രീംകോടതി മുൻ ഉത്തരവുകളുടെ ലംഘനമെന്നുമാണ് ഹർജിയിലെ മറ്റ് വാദങ്ങൾ. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ രണ്ട് സഭകളായിത്തന്നെയാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ നിലപാടിൽ അസ്വോഭാവികതയില്ലെന്നും അഡ്വക്കേറ്റ് ജനറൽ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഓർത്തഡോക്സ് വിഭാഗക്കാരനായ അഭിഭാഷകനാണ് ഇക്കാര്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. 

ബൈക്കുമായി എക്സൈസിന്റെ പിടിയിലായ യുവാവിന്റെ കൈവശം ഉണ്ടായിരുന്നത് ആറ് ഗ്രാമിലധികം മെത്താംഫിറ്റമിൻ

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി