ഇരുട്ടടിയായി ഇന്ധനവില വർധന; സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില, എട്ട് മാസത്തിനിടെ കൂടിയത് 16 രൂപ

By Web TeamFirst Published Feb 9, 2021, 6:24 AM IST
Highlights

കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയാണ് ഇന്നത്തെ വില. 

തിരുവനന്തപുരം/ കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്.

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വില വര്‍ധനയാണിത്. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

click me!