ആശ്വാസ വാർത്ത! രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും, 20 ന് മുൻപ് വില കുറയ്ക്കാൻ സാധ്യത

Published : Jul 07, 2026, 07:00 AM ISTUpdated : Jul 07, 2026, 12:27 PM IST
First Petrol Bunk

Synopsis

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.

ദില്ലി: ദില്ലി: ഇന്ധന വില പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുൻപ് കുറഞ്ഞേക്കും. പത്ത് ദിവസത്തിനകം നഷ്ടം വികത്താനാകുമെന്നാണ് എണ്ണ കമ്പനികളുടെ പ്രതീക്ഷ. എഥനോൾ പെട്രോളിനെതിരെ വിമർശനം കടുക്കുന്നതിനിടെ ഇ25 പെട്രോൾ നടപ്പാക്കുന്നത് കേന്ദ്രസർക്കാർ നീട്ടിയേക്കും.

പശ്ചിമേഷ്യൻ യുദ്ധസമയത്ത് 120 ഡോളറിന് മുകളിൽ 1 ബാരൽ ക്രൂഡിന് വില ഉയർന്നപ്പോൾ കൂട്ടിയ വില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും കുറയ്ക്കാത്തതെന്തുകൊണ്ടെന്ന വിമർശനം ശക്തമാണ്. പ്രതിപക്ഷം വിഷയം കേന്ദ്രസർക്കാറിനെതിരെ ആയുധമാക്കുന്നത് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാർലമെന്റ് വ‌ർഷകാല സമ്മേളനത്തിന് മുമ്പ് വില കുറച്ചേക്കുമെന്ന സൂചന വരുന്നത്. പെട്രോൾ ഡീസൽ വില കുറയ്ക്കാനുള്ള തീരുമാനം ഇരുപതാം തീയതിക്ക് മുൻപ് കമ്പനികൾ എടുക്കാനാണ് സാധ്യത.

യുദ്ധസമയത്ത് കാര്യമായി വില ഉയർത്താതെ നഷ്ടം സഹിച്ചതാണ് കമ്പനികൾ വില കുറയ്ക്കാതിരിക്കാൻ കാരണമായി പറഞ്ഞത്. പത്ത് ദിവസം കൂടി ഇപ്പോഴത്തെ അന്താരാഷ്ട്ര വില തുടർന്നാൽ നഷ്ടം നികത്താനാകുമെന്നാണ് കമ്പനികൾ പറയുന്നത്. സൗദി അറേബ്യ ഏഷ്യൻ വിപണിക്കുള്ള ക്രൂഡ് ഓയിൽ വില 11 ഡോളർ കുറച്ചതും കേന്ദ്രസർക്കാർ വിലയിരുത്തുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഇന്ത്യ വിതരണം ചെയ്തു തുടങ്ങിയത്. നിശ്ചയിച്ചതിലും വളരെ നേരത്തെയാണ് രാജ്യം ഇ20 പെട്രോളിലേക്ക് മാറിയത്.

പിന്നാലെ ഇത് 25 ശതമാനത്തിലേക്കുയർത്താനുള്ള നീക്കം കേന്ദ്രം തുടങ്ങിയിരുന്നു. ഇ25 പെട്രോൾ വൈകാതെ വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞിരുന്നു. എന്നാൽ എഥനോൾ ചേർത്ത പെട്രോളിനെതിരെ വാഹന ഉടമകളടക്കം പരസ്യ പ്രതിഷേധം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം പുനപരിശോധിക്കുന്നത്. വാഹന നിർമ്മാതാക്കളുമായി വിശദ ചർച്ച നടത്തിയ ശേഷമേ ഇ25 നടപ്പാക്കൂവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വള്ളസദ്യയുടെ മറവിൽ പണം തട്ടൽ, ആറന്മുളയിൽ പരാതി, നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവസംഘവും
മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ