കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്തു; നാലംഗ സംഘം കവർന്നത് 29,000 രൂപ

Published : Nov 13, 2022, 11:39 AM IST
കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്തു; നാലംഗ സംഘം കവർന്നത് 29,000 രൂപ

Synopsis

ആലുവ പറവൂർ കവലയിലെ സെറ്റിൽമെന്റ് സ്കൂളിന് സമീപം രാത്രിയിലെത്തിയ കവർച്ചാ സംഘം പണം കവർന്നെന്നാണ് പരാതി. കവർച്ചാ ശ്രമം തടയുന്നതിനിടെ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിക്കേറ്റു

കൊച്ചി: ആലുവ പറവൂർ കവലയിലെ പെട്രോൾ പമ്പിൽ കവർച്ച. പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരെ അക്രമിച്ച് പണം തട്ടിയതായി പരാതി. പറവൂർ കവലയിലെ 
സെറ്റിൽമെന്റ് സ്കൂളിന് സമീപം രാത്രിയിലെത്തിയ കവർച്ചാ സംഘം പണം കവർന്നെന്നാണ് പരാതി. 
29,000 രൂപയാണ് നഷ്ടപ്പെട്ടത്. കവർച്ചാ ശ്രമം തടയുന്നതിനിടെ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിക്കേറ്റു.
നാലംഗ സംഘമാണ് അക്രമിച്ച് പണം തട്ടിയെടുത്തതെന്ന് ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 
 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം