പെട്ടിമുടി ദുരന്തം; ദുരിതബാധിതർക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഇന്ന്

Published : Nov 01, 2020, 07:18 AM IST
പെട്ടിമുടി ദുരന്തം; ദുരിതബാധിതർക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഇന്ന്

Synopsis

ഓഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. 32 കുടുംബങ്ങൾ താമസിച്ചിരുന്ന 6 ലയങ്ങൾ പൂർണ്ണമായും മണ്ണിടിയിലായി.

ഇടുക്കി: പെട്ടിമുടി ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഇന്ന് നടക്കും. മൂന്നാർ കുറ്റ്യാർവാലിയിൽ എട്ട് വീടുകളുടെ തറക്കല്ലിടൽ രാവിലെ 9:30ന് മന്ത്രി എ എം മണി നിർവ്വഹിക്കും. അഞ്ച് സെന്റ് ഭൂമിയും വീടുമാണ് കുടുംബങ്ങൾക്ക് നൽകുന്നത്. ഓഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. 32 കുടുംബങ്ങൾ താമസിച്ചിരുന്ന 6 ലയങ്ങൾ പൂർണ്ണമായും മണ്ണിടിയിലായി. അവശേഷിച്ചവർക്കാണ് കുറ്റ്യാർവാലിയിൽ വീട് വച്ച് നൽകുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാട്; നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിൽ; കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റ്
'പിണറായി വിജയാ, എന്റെ ചോദ്യങ്ങൾക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം; ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല, കേരള ജനതയോടാണ്'