സമരം പിൻവലിക്കാതെ ഡോക്ടർമാർ, ചർച്ചയിൽ തീരുമാനമായില്ല, ജോലിഭാരം കുറയ്ക്കുന്നതിലടക്കം ഉറപ്പ് ലഭിച്ചില്ല

Published : May 11, 2023, 08:33 PM ISTUpdated : May 11, 2023, 08:36 PM IST
സമരം പിൻവലിക്കാതെ ഡോക്ടർമാർ, ചർച്ചയിൽ തീരുമാനമായില്ല, ജോലിഭാരം കുറയ്ക്കുന്നതിലടക്കം ഉറപ്പ് ലഭിച്ചില്ല

Synopsis

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജോലിഭാരം ഉൾപ്പടെ വിഷയങ്ങൾ പഠിക്കാൻ സംസ്ഥാനതല കമ്മീഷൻ വേണം എന്ന ആവശ്യം ഹൌസർജൻ, പിജി ഡോക്ടർമാരുടെ പ്രതിനിധികൾ മുന്നോട്ട് വച്ചെങ്കിലും  ഇതുൾപ്പെടെ കാര്യങ്ങളിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിൻവലിക്കാൻ തയ്യാറാകാതെ ഡോക്ടർമാർ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജോലിഭാരം ഉൾപ്പടെ വിഷയങ്ങൾ പഠിക്കാൻ സംസ്ഥാനതല കമ്മീഷൻ വേണം എന്ന ആവശ്യം ഹൌസർജൻ, പിജി ഡോക്ടർമാരുടെ പ്രതിനിധികൾ മുന്നോട്ട് വച്ചെങ്കിലും  ഇതുൾപ്പെടെ കാര്യങ്ങളിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ല.

ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടെന്നും തുടർ സമരം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പി ജി ഡോക്ടർമാരുടെ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. റുവൈസ് പറഞ്ഞു. ചുരുങ്ങിയ സമയം മാത്രമാണ് ചർച്ച ഉണ്ടായത്. ഓർഡിനൻസ് കൊണ്ട് മാത്രം പി ജി ഡോക്ടർമാരുടെ പ്രശ്നം തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Read More : ഡോ. വന്ദനയുടെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചില കാര്യങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി പറഞ്ഞു. ചില കാര്യങ്ങളിൽ സമരം പിൻവലിക്കുന്നതിൽ തീരുമാനമായിട്ടില്ല. മറ്റ് സംഘടനകളുമായി സമഗ്ര ചർച്ച ആവശ്യമുണ്ട്. ഇന്ന് രാത്രി തന്നെ യോഗം ചേരും. ഇതിന് ശേഷം തീരുമാനമുണ്ടാകുമെന്നും ഉറപ്പുകൾ എഴുതികിട്ടണം എന്നതടക്കം അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നും സുൽഫി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന തട്ടിപ്പിന്‍റെ കഥകള്‍ തുറന്ന് പറഞ്ഞ് വി കുഞ്ഞികൃഷ്ണൻ; വിരൽ ചൂണ്ടുന്നത് പാര്‍ട്ടിയിലെ സാമ്പത്തിക അരാജകത്വം